Map Graph

പട്ടുമല മാതാ തീർത്ഥാടന കേന്ദ്രം

ഇടുക്കി ജില്ലയിൽ കോട്ടയം -കുമളി റോഡിൽ പീരുമേട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയമാണ്, പട്ടുമല മാതാ ദേവാലയം. ഇത് ഇടുക്കി ജില്ലയിലെ തന്നെ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. പീരുമേട്ടിൽ നിന്നും 8 കി.മീ.(5.0 mi) ദൂരവും തേക്കടിയിൽ നിന്നും 24 ദൂരത്തായി തേയില തോട്ടങ്ങളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്നു.ഫ്രാൻസിസ്ക്കൻ ബ്രദേഴ്സിന്റെ നിയന്ത്രണത്തിലുള്ള ദേവാലയത്തിനൊപ്പം പഴയ ദേവാലയവും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. മറിയത്തിന്റെ പിറവി തിരുനാളായി ആഘോഷിക്കപ്പെടുന്ന സെപ്റ്റംബർ എട്ടിനാണ് ഈ ദേവാലയത്തിലെ പ്രധാന പെരുന്നാൾ.

Read article
പ്രമാണം:St_Mary's_Pattumala.JPGപ്രമാണം:India_Kerala_location_map.svg